വൈപ്പിൻ: തീരദേശ പരിപാലനനിയമം മൂലം ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ പ്രതിനിധികൾ എടവനക്കാട് തീരദേശമേഖല സന്ദർശിച്ചു. 2019ലെ പുതിയ വിജ്ഞാപന പ്രകാരമുള്ള മാപ്പ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.ആർ.ഇസഡ് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരങ്ങൾക്ക് ഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചു. തീരദേശമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പ്രതിനിധികൾ അറിയിച്ചു. ഫെഡറേഷൻ നാഷണൽ കോ ഓർഡിനേറ്റർ അർഷദ് ബിൻ സുലൈൻമാൻ, സംസ്ഥാന ട്രഷറർ പരീത് വലിയപറമ്പിൽ, ജില്ലാജനറൽ സെക്രട്ടറി ചന്ദ്രബിന്ദു, വിമൺസ് വിംഗ് പ്രസിഡന്റ് മുക്‌സാന കാസിം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഇ.കെ.സലിഹരൻ, സുബേദാർ മേജർ കെ.എസ്. സലി, വി.കെ. ബാബു, പി.എ. തിലകൻ തുടങ്ങിയവർ പ്രതിനിധികളെ സ്വീകരിച്ചു.