മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് വിഭജനം പൂർത്തിയായപ്പോൾ പായിപ്ര, ആയവന പഞ്ചായത്തുകളിൽ രണ്ടു വാർഡ് വീതം വർദ്ധിച്ചു. ബാക്കി ആറ് പഞ്ചായത്തുകളിൽ ഒരു വാർഡ് വീതമാണ് കൂടിയത്. പായിപ്ര പഞ്ചായത്തിൽ വാർഡുകളുടെ എണ്ണം 22ൽ നിന്ന് 24 ആയി. വാളകം, ആവോലി , മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആരക്കുഴ, മാറാടി പഞ്ചായത്തുകളിലാണ് ഓരോ വാർഡുകൾ കൂടിയത്.