വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ, പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പ് അസോസിയേഷൻ പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രീമ ഷിജു, കെ.വി. സന്തോഷ്, ക്ഷേമാവതി ഗോപി, ഡോ. അനിൽ തുടങ്ങിയവർ സംസാരിച്ചു.
പള്ളിപ്പുറം സെന്റ്‌മേരീസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് നടത്തി. നേത്രവിഭാഗം കോ ഓഡിനേറ്റർ പി.വി. സുജാത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ സേവ്യർ പുതുശേരി, മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഐശ്വര്യ ബാബു, ടി.എസ്. ലിതിയ, എം.ടി. രേവതി എന്നിവർ സംസാരിച്ചു.