വൈപ്പിൻ: സി.പി.എം വൈപ്പിൻ ഏരിയസമ്മേളനത്തിന്റെ ഭാഗമായി മുനമ്പം കച്ചേരി മൈതാനിയിൽ നടത്തിയ അഖിലകേരള വടംവലി മത്സരം എ.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ.പി. പ്രനിൽ, സി.എച്ച്. അലി, ഡോ.കെ.കെ. ജോഷി, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, അഡ്വ. സുനിൽ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ 10 ടീമുകൾ പങ്കെടുത്തു.