വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു കൂട്ടുന്ന ഉന്നതതല യോഗം ഇന്ന് നടക്കും. യോഗത്തിലെ ചർച്ചകളും തീരുമാനങ്ങളും ഏറെ ആകാംക്ഷയോടെയാണ് മുനമ്പം ജനത വീക്ഷിക്കുന്നത്. നിയമ, റവന്യൂ, വഖഫ് വകുപ്പുകളുടെ മന്ത്രിമാർ, ചീഫ്‌സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വഖഫ് ബോർഡ് ചെയർമാൻ തുടങ്ങിയവർ ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും.
മുനമ്പം, ചെറായി കടപ്പുറം മേഖലകളിലെ 614 വസ്തു ഉടമകളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടിയാൽത്തന്നെ ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തീവ്രത കുറയും. ഇത്തരത്തിലൊരു തീരുമാനമുണ്ടായാൽ 36 ദിവസമായി നടന്നുവരുന്ന റിലേ നിരാഹാര സമരവും തീർക്കാനാകും. ഉന്നതലയോഗത്തിൽ വഖഫ് ബോർഡ് പിടിവാശി കാണിച്ചാൽ തുടർപ്രശ്‌നങ്ങൾ ഗുരുതരമാകുമെന്നാണ് മുനമ്പം ജനത ആശങ്കപ്പെടുന്നത്.