മൂവാറ്റുപുഴ: വയനാട് ദുരന്ത ബാധിതരെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ബാബു പോൾ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എൽദോ എബ്രഹാം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ശാരദ മോഹൻ, പി.കെ. രാജേഷ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ്, കെ.എ .നവാസ്, കെ.എൻ. ഗോപി, എം.എം. ജോർജ്, രാജേഷ് കാവുങ്കൽ, ജോളി പൊട്ടയ്ക്കൽ, ജിൻസൺ വി. പോൾ, പി.ടി. ബെന്നി, എം.പി. ജോസഫ്, മോളി വർഗീസ്, കിഷിത ജോർജ്, കെ.പി. റെജിമോൻ, സി.വി. ശശി എന്നിവർ സംസാരിച്ചു.