തോപ്പുംപടി: കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആർ സിഫ്ടിൽ ലോകമത്സ്യത്തൊഴിലാളി ദിനം ആഘോഷിച്ചു. കുഫോസ് വിദ്യാർത്ഥികൾക്കായി സമ്പർക്കപരിപാടിയും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. വൈക്കം ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റ് ചിന്നമ്മ ജോസഫ് മുഖ്യാതിഥിയായി. ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ഡോ. എം.പി. രമേശൻ അദ്ധ്യക്ഷനായി. ഡോ. മുഹമ്മദ് അഷ്‌റഫ്, ഡോ. വി.ആർ. മധു എന്നിവർ ക്ളാസെടുത്തു. ഡോ. കെ.കെ. പ്രജിത്ത് , ഡോ. കെ.എം. സന്ധ്യ എന്നിവർ സംസാരിച്ചു.