കൊച്ചി: മൂവാറ്റുപുഴ കല്ലൂർക്കാട് പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ഈ വർഷത്തെ വൃശ്ചിക മാസ ആയില്യം ഇന്ന് വിപുലമായി ആചരിക്കും. വൃശ്ചികമാസ ആയില്യത്തിന് വലിയ ഭക്തജന തിരക്കാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. നൂറും പാലും നടത്തുന്നതിനും ദക്ഷിണ അർപ്പിച്ചുള്ള തളിച്ചുകൊടുക്കൽ പൂജ നടത്തുന്നതിനും ക്ഷീരധാരയിലും കളഭാഭിഷേകത്തിലും പങ്കുചേരുന്നതിനും ഇവിടെ സൗകര്യമുണ്ട്. ഡോ.കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിലാണ് പൂജകൾ.