പെരുമ്പാവൂർ: സേവാഭാരതി പെരുമ്പാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആയുഷ്മാൻ ഭാരത് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് പെരുമ്പാവൂർ (ആൽപ്പാറ) ഒന്നാം മൈൽ ഹൗസിംഗ് ബോർഡ് കോംപ്ലക്സിൽ ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ബി. രാജീവ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ ഖജാൻജി ബി. വിജയകുമാർ, ജില്ലാ സംഘടന സെക്രട്ടറി സജീവ്, മുനിസിപ്പൽ കൗൺസിലർ കെ.ബി. നൗഷാദ്, മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ ഡോ. വിജയകുമാരി, ഗോപകുമാർ എന്നിവർ സംസാരിച്ചു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് വാരിയർ അദ്ധ്യക്ഷനായി.