തോപ്പുംപടി: ബി.ഒ.ടി പാലത്തിലെ ഹൈമാസ്റ്റ് ലൈറ്റ് പുന: സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വിളക്കുകാലിൽ റീത്തുവച്ച് പ്രതിഷേധിച്ചു. ഒരു വർഷമായി ഹൈമാസ്റ്റ് ലൈറ്റ് വാഹനമിടിച്ച് തകർന്നിട്ട്. കോൺഗ്രസ് പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സെക്രട്ടറി തമ്പി സുബ്രഹ്മണ്യം റീത്ത് സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എച്ച്. ഹരേഷ്, പി.പി. ജേക്കബ്, ജോസഫ്സുമിത്. പി.ജി. ഗോപിനാഥ് , ലിജി ടൈറ്റസ്, ജാൻസി ജോസഫ്, ജോപ്പൻ ജോസഫ്, അരുൺകുമാർ, ജോസി ചാലവീടൻ എന്നിവർ സംസാരിച്ചു.