മൂവാറ്റുപുഴ: ആലപ്പുഴയിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിന് മികച്ച നേട്ടം. വിവിധ ഇനങ്ങളിലായി പങ്കെടുത്ത 14 കുട്ടികളിൽ 10 പേർ സമ്മാനാർഹരായി. എം.എം. നെബുഹാൻ (യു .പി) ഫസ്റ്റ് എ ഗ്രേഡ്, ദേവദത്ത് (യു .പി) ഫസ്റ്റ് എ ഗ്രേഡ്, ആവണി (യു .പി) ഫസ്റ്റ് എ ഗ്രേഡ്, മൂഹമ്മദ് നൂർ (എച്ച് എസ് ) ഫസ്റ്റ് എ ഗ്രേഡ്, എം.എം നിഹാല (എച്ച് എസ് ) സെക്കന്റ് എ ഗ്രേഡ്, ബി.ടി. അനഘ (യു പി ) സെക്കന്റ് എ ഗ്രേഡ്, എ.ബി അനാമിക (യു.പി) തേഡ് എ ഗ്രേഡ്, ഇസ്സ (യു .പി) തേഡ് എ ഗ്രേഡ്, ആൽഫി ടോമി (എച്ച്.എസ് ) തേഡ് എ ഗ്രേഡ് മുബാറക് (എച്ച്.എസ് ) തേഡ് എ ഗ്രേഡ് എന്നിവരാണ് വിജയിച്ചത്.