janaseva-

ആലുവ: ജനസേവ ശിശുഭവനിലെ പ്രകാശ് മഞ്ചയ്ക്ക് പെരുമ്പാവൂർ അല്ലപ്ര ശ്രീകാടാമ്പുഴ വീട്ടിൽ നാഗേഷ് - കുമാരി ദമ്പതികളുടെ മകൾ പാർവതി ജീവിത പങ്കാളിയായി. വിവാഹ ആഘോഷങ്ങൾക്ക് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി നേതൃത്വം നൽകി. പ്രകാശ് പെരുമ്പാവൂരിലെ മന്ദാരം ആയുർവേദ വെൽനെസ് സെന്ററിൽ തെറാപ്പിസ്റ്റാണ്. ജീവിതം വഴിമുട്ടിയ ബാംഗ്ലൂർ സ്വദേശിയായ പ്രകാശ് 2005 ലാണ് ജനസേവയിലെത്തിയത്. പ്ലസ് ടു കഴിഞ്ഞ് ആയുർവേദ പഞ്ചകർമ്മ തെറാപ്പിയും പഠിച്ച ശേഷമാണ് പ്രകാശ് ജനസേവയിൽ നിന്ന് പുറത്തു പോകുന്നത്. 28 ഓളം പേരെ ജനസേവ മുൻകൈയെടുത്ത് വിവാഹം കഴിപ്പിച്ചിട്ടുണ്ട്. അവർ കുടുംബസമേതം കഴിയുകയാണ്.