1
നാഷലിസ്റ്റ് കേരള കോൺഗ്രസ് പാർട്ടി നടത്തിയ പ്രതിഷേധ പ്രകടനം

തോപ്പുംപടി: നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എ.ബി.സി പദ്ധതി കാര്യക്ഷമമാക്കി തെരുവുനായ് പ്രശ്നം പരിഹരിക്കുക, നഗരസഭയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തി. ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ അദ്ധ്യക്ഷനായി. എം.എൻ. ഗിരി, എൻ.എൻ. ഷാജി, ആന്റണി ജോസഫ് മണവാളൻ, ജോൺ വർഗീസ്, ഉഷാ ജയകുമാർ, വി.എസ്. സനൽകുമാർ എന്നിവർ സംസാരിച്ചു.