പറവൂർ: കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ സീനിയർ ബാൾബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മൂത്തകുന്നം എസ്.എൻ.ബി.ബി.എ, കൊട്ടുവള്ളിക്കാട് കെ.എസ്.എ എന്നിവർ ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലിൽ മൂത്തകുന്നം എസ്.എൻ.ബി.ബി.എ ടീം ചോറ്റാനിക്കര ഗോൾഡൻ ബി.ബി.സിയെ ഒന്നിനെതിരെ 2 സെറ്റുകൾക്ക് പരാജയപ്പെടുത്തി. വനിതാ വിഭാഗം ഫൈനലിൽ കെ.എസ്.എ കൊട്ടുവള്ളിക്കാട് ടീം എറണാകുളം സെന്റ് തെരേസാസ് കോളജിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സമാപന സമ്മേളനത്തിൽ സംസ്‌ഥാന അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ടി.ആർ. കിഷോർകുമാർ വിജയികൾക്ക് ട്രോഫി നൽകി. ജില്ലാ ബാൾ ബാഡ്‌മിന്റൺ അസോസിയേഷൻ പ്രസിഡന്റ് എം.സി. കോർണേലിയസ് അദ്ധ്യക്ഷനായി. സംസ്‌ഥാന അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജെസി ഐസക്, ഒബ്‌സർവർ മുരളീധരൻ, ജില്ലാ ഭാരവാഹികളായ ടി.വി. രൂപേഷ് കുമാർ, വി.എസ്. വൈശാഖ്, വൈ. ദിലീപ്, എ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. 28, 29 തിയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു.