 
പിറവം: നിർമ്മാണമേഖല നേരിടുന്ന പ്രതിസന്ധിയിൽ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് പിറവം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ലൈസൻസ്‌ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽ കുമാർ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ, സെക്രട്ടറി ജിതിൻ സുധാകൃഷ്‍ണൻ, ട്രഷറർ ടി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 450 പ്രതിനിധികൾ പങ്കെടുത്തു. നിർമ്മാണ രംഗത്തെ വിവിധ ഏജൻസികളെ കൂട്ടിയിണക്കി മിനി എക്സ്പോയും നടന്നു.