കാലടി: കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയത്തിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായ് എത്തുന്നു. ഞായറാഴ്ച രാവിലെ 6.15 ന് ദേവാലയങ്കണത്തിൽ എത്തുന്ന തിരുശേഷിപ്പുകളെ വികാരി ഫാ. സാൻജോ കണ്ണമ്പിള്ളിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം, പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ എന്നിവ നടക്കും. തുടർന്ന് പൊതുവണക്കം. വിവിധ വിഭാഗങ്ങളായ തിരിച്ചിട്ടുള്ള തിരുശേഷിപ്പുകളിൽ 500 എണ്ണം ഒന്നാം വിഭാഗത്തിൽപ്പെടുന്നവയാണ്. ക്രിസ്തുവിനെ തറച്ച കുരിശിന്റെ അംശം, പരിശുദ്ധ അമ്മയുടെ ശിരോവസ്ത്രം, അലങ്കരിച്ച പാലിയത്തിന്റെ അംശം,12 അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകൾ, പരിശുദ്ധ അമ്മയുടെ അരക്കച്ചയുടെ ഭാഗം തുടങ്ങിയ തിരുശേഷിപ്പിലുണ്ട്. സഭാംഗങ്ങളായ ഫാ. എഫ്രേം കുന്നപ്പിള്ളി, ബ്രദർ അരുൺ ചെമ്പകശേരിൽ, ബ്രദർ അമൽ പാറയ്ക്കൽ, ഏഷ്യൻ കാർലോ അക്യൂട്ടീസ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് അപ്രേം എന്നിവരുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പുകൾ പള്ളിയിൽ എത്തിക്കുന്നത്.