ph
കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വോളിബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ

കാലടി: കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, കരാട്ടേ ടീമുകളിലേക്ക് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ 12 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. വോളിബാൾ ടീമിലേക്ക് എം. കീർത്തന, പി.എ. കൃഷ്ണ പ്രിയ, എയ്ഞ്ചൽ മരിയ ഷാജു, മേഘന റെജി, പി. അനുശ്രീ, ദേവിക സാബു, മീനാക്ഷി തീർത്ഥ, എൻ. എസ്. ഭാമ, തീർത്ഥ എസ്. നായർ, അലീന. ആൻ. ജേക്കബ് എന്നിവരെയും ബാസ്‌ക്കറ്റ്‌ബാൾ ടീമിലേക്ക് റോസ്മിൻ ജോസിനെയും കരാട്ടേ ടീമിലേക്ക് ബിബിൻ പി. ബിനുവിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വോളിബാൾ ടീമിൽ ആദിശങ്കര ടീമിലെ എല്ലാ കുട്ടികളെയും തിരഞ്ഞെടുത്തു.