പറവൂർ: വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ചിലും സമീപത്തുമുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ച് നീക്കം ചെയ്ത് ശുചീകരിച്ചു. മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ റോവർ റേഞ്ചർ യൂണിറ്റിലെ വിദ്യാർത്ഥികളാണ് പ്ളാസ്റ്റിക് മാലിന്യ നിർമ്മാജനത്തിൽ പങ്കെടുത്തത്. റോവർ സ്കൗട്ട് ലീഡർ എം.എസ്. ജയേഷ്, റേഞ്ചർ ലീഡർ അരുണിമ ആനന്ദ് എന്നിവർ നേതൃത്വം നൽകി.