kk
ഏരിയ സെക്രട്ടറി കെ.കെ. ഏലിയാസ്

കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറിയായി കെ.കെ. ഏലിയാസിനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മി​റ്റിയെയും 27 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു. വിവിധ സമ്മേളനങ്ങളിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് സംസ്ഥാന കമ്മി​റ്റി അംഗം എസ്. ശർമ്മ, ജില്ലാ സെക്രട്ടേറിയറ്റ് ​ അംഗങ്ങളായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സി.ബി. ദേവദർശനൻ, കെ.വി. ഏലിയാസ്, അഡ്വ. കെ.എസ്. അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് 5ന് ബഹുജന റാലിയും ചുവപ്പു സേനാപരേഡും നടക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ​ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.