disha

പറവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ദിശ - ഹയർ സ്റ്റഡീസ് എക്സ്പോ 29, 30 തീയതികളിൽ പറവൂരിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൻ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ ഡോ. സി.എ. ബിജോയ് അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ എം.ജെ രാജു, ടി.വി. നിധിൻ, ഇ.ജി. ശശി, പ്രിൻസിപ്പൽ എസ്.വി. വീണ, ഹെഡ്മിസ്ട്രസ് സിനി, ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര തുടങ്ങിയവർ സംസാരിച്ചു.