
കൊച്ചി: തെങ്ങുകൃഷിയുടെയും നാളികേര ഉത്പന്നങ്ങളുടെയും സാദ്ധ്യതകൾ വിവരിക്കുന്ന കോകൊ ഫെസ്റ്റിന് ലക്ഷദ്വീപിലെ കവരത്തിയിൽ തുടങ്ങി. നാളികേര ഉത്പന്നങ്ങളുടെ പ്രദർശനം, ഭക്ഷ്യമേള, സംരംഭക സംഗമം, തെങ്ങ് കയറ്റ മത്സരം, പാചക മത്സരം, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്‌കാരികോത്സവം തുടങ്ങിയവ മേളയിലുണ്ട്.
സി.എം.എഫ്.ആർ.ഐയുടെ കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം, കൃഷി വകുപ്പ്, കാർഷിക ഉത്പാദന സംഘം എന്നിവ സംയുക്തമായി നടത്തുന്ന മേളയിൽ 50 സ്റ്റാളുകളുണ്ട്. ഇന്നു സമാപിക്കും.
ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഉധംസിംഗ് ഗൗതം ഉദ്ഘാടനം ചെയ്തു. ഡോ. ഗ്രിൻസൺ ജോർജ്, ഡോ കെ. ബി. ഹെബ്ബാർ, ഡോ. ഡി. അഡിഗ തുടങ്ങിയവർ പ്രസംഗിച്ചു.