
കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളുടെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവും കോഴ്സ് പൂർത്തിയാക്കിയ ബാച്ചിന്റെ ഫാഷൻ ഷോയും ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത
മോഡൽ ഷിയാസ് കരീം മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, ലിസി അലക്സ് ,കെ.വി. അനിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം. ഷെഫീഖ്, പഞ്ചായയത്ത് വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ജെ. ജോയി എന്നിവർ സംസാരിച്ചു.