
പെരുബാവൂർ: ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷമായി ജില്ലയിൽ നടന്ന വിജ്ഞാന സദസുകളുടെ സമാപന സമ്മേളനം 24 ന് രാവിലെ 9.30 ന് നടക്കും. പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള എസ്.എൻ. ഹാളിൽ നടക്കുന്ന സമ്മേളനം മുൻ ജില്ലാ പൊലീസ് മേധാവി പി.എൻ. ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അദ്ധ്യക്ഷനാവും. തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി ഭദ്രദീപം കൊളുത്തും. സ്വാമി മുക്താനന്ദ യതി, ഷൗക്കത്ത്, പ്രദീപ് കൂരമ്പാല, സുഗത പ്രമോദ്, വി.ജി. സൗമ്യൻ, ജയരാജ് ഭാരതി, പി,ആർ, ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും