 
പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മപരിപാലനസഭ പ്രസിഡന്റ്, സെക്രട്ടറി, സ്കൂൾ മാനേജർ, എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ, ശാഖാ പ്രസിഡന്റ്, ചേരാനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, നവോദയ ലൈബ്രറി സ്ഥാപക സെക്രട്ടറി, ഇടവൂർ ക്ഷീരോല്പാദക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ. സദാനന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ പൗരസമിതിയുടെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു. എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ ശാഖാങ്കണത്തിൽ നടന്ന അനുശോചന യോഗം എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനായി. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ, മനോജ് തോട്ടപ്പള്ളി, ചേരാനല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ഉതുപ്പ്, എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ ശാഖാ സെക്രട്ടറി എൻ.പി. അജയകുമാർ, കെ.ഡി.ഷാജി, ഡി.പി സഭ പ്രസിഡന്റ് കെ.വി. രമേശ്, കെ.ഇ .ജയചന്ദ്രൻ,ചേരാനല്ലൂർ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു, ഒക്കൽ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മാധവൻ,ഷുഹൈബ് ശിഹാബ്, ടി.എൻ. രാജൻ, മനോജ് കപ്രക്കാട്ട്, എം.ജി. ശിവശങ്കരൻ, പി.കെ.ഷിജു തുടങ്ങിയവർ സംസാരിച്ചു.