പറവൂർ: ജില്ലാ വോളിബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ്‌ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് 30, ഡിസംബർ ഒന്ന് തീയതികളിൽ കോതാട് വൈ.എം.എ ഗ്രൗണ്ടിൽ നടക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ടീമുകൾ 27ന് മുമ്പ് ജില്ലാ സെക്രട്ടറിയെ അറിയിക്കണം. 2009 ജനുവരി ഒന്നിനുശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9747720673.