
കൊല്ലം: ഹാസ്യതാരങ്ങളായ വിനോദ് കോവൂർ, മണികണ്ഠൻ പട്ടാമ്പി, സ്‌നേഹ ശ്രീകുമാർ, നിയാസ് ബക്കർ, തുയ്യം ഇടവക ഡീക്കൻ ഫാദർ മാക്‌സ്‌വെൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കല്യാൺ ഹൈപ്പർമാർക്കറ്റ് 'കേക്ക് മിക്‌സിംഗ് സെറിമണി' സംഘടിപ്പിച്ചു. കൊല്ലം കല്യാൺ ഹൈപ്പർമാർക്കറ്റിൽ ബുധനാഴ്ച ആരംഭിച്ച സെറിമണിയിൽ കല്യാൺ സിൽക്ക്‌സ് ആൻഡ് ഹൈപ്പർമാർക്കറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, വർദ്ധിനി പ്രകാശ് എന്നിവരോടൊപ്പം മാനേജേർമാരും റീജിയണൽ മാനേജർമാരും പങ്കെടുത്തു.
പ്ലം, റിച്ച് പ്ലം, ചോക്കോ മാർബിൾ, ബ്രിട്ടീഷ് മാർബിൾ, ടീ, കോഫി, പൈനാപ്പിൾ, വൈറ്റ് ഫാം എന്നീ കേക്ക് ഇനങ്ങളും ഡേറ്റ്സ് ആൻഡ് കാരറ്റ്, പപ്പായ, ബട്ടർ സ്‌കോച്ച്, ജാക്ക്ഫ്രൂട്ട് എന്നീ പുഡ്ഡിംഗ് കേക്കുകളും സ്മാർട്ട് ലൈഫ് ബ്രാൻഡിൽ ഡിസംബർ ഒന്ന് മുതൽ വിപണിയിൽ എത്തും. കല്യാണിന്റെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും എക്‌സ്‌പ്രസ് മാർട്ടുകളിലും കേക്കുകളും പുഡ്ഡിംഗ് കേക്കുകളും ലഭ്യമാകും. .