
കാക്കനാട്: കേരള മീഡിയ അക്കാഡമി മുൻ ചെയർമാനും പ്രശസ്ത മാദ്ധ്യമ പ്രവർത്തകനുമായ വി.പി. രാമചന്ദ്രന്റെ 100-ാം ജന്മവാർഷികം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയിൽ സംഘടിപ്പിച്ചു. അനുസ്മരണയോഗം പ്രശസ്ത മാദ്ധ്യമപ്രവർത്തകനും ഏഷ്യൻ സ്കൂൾ ഒഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. മുൻ ചെയർമാനായിരുന്ന തോമസ് ജേക്കബ്, ഡോ. എം ലീലാവതി, പി രാജൻ, ഡോ. സെബാസ്റ്റ്യൻ പോൾ, ആർ. ഗോപകുമാർ, മകൾ ലേഖ ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. തുടർന്ന് കേരള മീഡിയ അക്കാഡമിയിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി അക്ഷരമരങ്ങൾ നട്ടു.