കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ രണ്ട് പ്രധാന മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള കരാറിൽ കൊച്ചി കപ്പൽശാല ഒപ്പുവച്ചു.
കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിൽ കപ്പൽശാല ചെയർമാനും എം.ഡിയുമായ മധു എസ്. നായരുടെ ഓഫീസിലായിരുന്നു ചടങ്ങ്.
പദ്ധതിക്ക് പൂർണ പിന്തുണയും മെഡിക്കൽ കോളേജിന്റെ ഭാവിപദ്ധതികൾക്കുള്ള സഹായ സഹകരണവും മധു എസ്. നായർ ഉറപ്പുനൽകി. ചടങ്ങിൽ കപ്പൽശാല സി.എസ്.ആർ വിഭാഗം മേധാവി പി.എൻ. സമ്പത്കുമാർ, ഡോ. പാർവതി രാജേന്ദ്രൻ, ഡോ. നിത്യ മോഹനൻ എന്നിവർ സംബന്ധിച്ചു.
ബ്ലഡ് ബാങ്കിലേക്കാവശ്യമായ ഉപകരണങ്ങളാണ് സി.എസ്.ആർ പദ്ധതിയിലൂടെ വാങ്ങി നൽകുന്നത്. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് കപ്പൽശാല അനുവദിച്ചത്.