vennalabank
സഹകരണ വിജിലൻസ് ഡെപ്യൂട്ടി രജിസ്ട്രാർ കെ. ശ്രീലേഖയിൽ നിന്ന് വെണ്ണല സഹ.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷും സെക്രട്ടറി ടി.എസ്. ഹരിയും ചേർന്ന് മികച്ച ബാങ്കിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു

കൊച്ചി: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കണയന്നൂർ താലൂക്കിലെ മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സഹകരണ വിജിലൻസ് ഡെപ്യൂട്ടി രജിസ്ട്രാർ കെ. ശ്രീലേഖയിൽ നിന്ന് വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷും സെക്രട്ടറി ടി.എസ്. ഹരിയും ചേർന്ന് പ്രാഥമിക സഹകരണ ബാങ്കുകളിലെ മികച്ച ബാങ്കിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.

പനങ്ങാട് സർവീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ സംഗമം പാക്‌സ് പ്രസിഡന്റ് കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് അദ്ധ്യക്ഷനായി. പനങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ടി.കെ. മോഹനൻ, പി.എച്ച്. ഷാഹുൽ ഹമീദ്, അഡ്വ.പി.എൻ. മോഹനൻ, ഷീബ.വി.എൻ എന്നിവർ സംസാരിച്ചു.