മൂവാറ്റുപുഴ: കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ചെ പായിപ്ര പോയാലിമലഭാഗത്തുനിന്ന് മുളവൂർ ഒഴുപാറ കൊല്ലംകുടിയിൽ ആഷിക് (25), പുതുപ്പാടി പാറത്താഴത്ത് വീട്ടിൽ ഉമേഷ് (25) എന്നിവരെയാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഉദ്യോഗസ്ഥരായ പി.പി. ഹസൈനാർ, ഇ.എ. സിദ്ധിഖ്, പി.എം. കബീർ, കെ.സി. എൽദോ, കൃഷ്ണകുമാർ, യേശുദിൻ ബേബി എന്നിവരും ഉണ്ടായിരുന്നു.