anwar

കോതമംഗലം: കോതമംഗലത്ത് ബാറിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മുളവൂർ പൊന്നിരിക്കപറമ്പ് പുത്തൻപുര അൻവർ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത് (31) എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു സംഭവം. കറുകടം സ്വദേശി അൻവറിന്റെയും ഓടക്കാലി സ്വദേശി റഫീക്കിന്റെയും സംഘങ്ങളാണ് കോതമംഗലം മരിയ ബാറിൽ സംഘർഷം ഉണ്ടാക്കിയത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കോതമംഗലം ഇൻസ്‌പെക്ടർ പി.ടി.ബിജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ ഷാഹുൽ, ഹമീദ് എന്നിവരാണ് ഉണ്ടായിരുന്നത്.