തൃപ്പൂണിത്തുറ: പൂണിത്തുറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 4 പേർക്ക് കടിയേറ്റു. മരട് മാദ്ധ്യമം റോഡ് മണപ്പാട്ട് പറമ്പിൽ ഭാർഗവി (71), താമരശ്ശേരി റോഡ് വകുപ്പറമ്പ് ആരിഫ (58), പൂണിത്തുറ രത്ന അപ്പാർട്ട്മെന്റിൽ ഗീത (70), മോളി (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പൂണിത്തുറ താമരശ്ശേരി റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. മരട് കൊപ്പാണ്ടിശ്ശേരി റോഡിൽ ഇല്ലത്തു പറമ്പിൽ സുധാകന്റെ സൈക്കിളിന്റെ ടയർ നായ കടിച്ചു കീറി. തമിഴ്നാട് സ്വദേശിനി മാമിയുടെ സാരിയും കടിച്ചു കീറി. തുടർന്ന് നാട്ടുകാർ നായയെ പിടികൂടി കെട്ടിയിടുകയായിരുന്നു. ഭാർഗവിയും ആരിഫയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.