haris

കോതമംഗലം: വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് ചെമ്പ് കേബിളുകൾ കവർച്ച ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളൂർക്കുന്നം പെരുമറ്റം കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് (36), മൂർഷിദാബാദ് ജലങ്കി മുഹമ്മദ് റാണ (28) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7 ന് ആണ് കോതമംഗലം പുതുപ്പാടി പുഴയോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് മൂന്നര ലക്ഷം രൂപയുടെ കേബിളുകൾ മോഷണം പോയത്. പ്രതികൾ സ്‌ക്കൂട്ടറിലെത്തിയാണ് കേബിൾ മുറിച്ചെടുത്ത് കടത്തിയത്.