
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഇ.എഫ്.ഐ അകാശദിനം ആചരിച്ചു. ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പുറം കരാർവത്കരണം അവസാനിപ്പിക്കുക, വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദിനാചരണം.
ഇതിന്റെ ഭാഗമായി യൂണിയൻ ബാങ്ക് എറണാകുളം എം.ജി റോഡ് ശാഖയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബെഫി ദേശീയ പ്രസിഡന്റ് എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സുശീൽ കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി. വിമൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ബി. ഉണ്ണിക്കൃഷ്ണൻ, അനുജ ഷംസുദ്ദിൻ എന്നിവർ സംസാരിച്ചു.