കൊച്ചി: കുസാറ്റ് സർവകലാശാല ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ 94 സീറ്റിൽ വിജയിച്ചെന്ന് എസ്.എഫ്.ഐ. ഡിപ്പാർട്ട്‌മെന്റ്‌ പ്രതിനിധികളുടെ 180 സീറ്റിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ഇവരിൽ നിന്നാണ്‌ സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്‌. 14 സീറ്റുകളുള്ള യൂണിയൻ തിരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചിട്ടില്ല.