കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന് തീരുവ വെട്ടിച്ച്‌ കടത്തിക്കൊണ്ടുവന്ന വിദേശ നിർമ്മിത സിഗരറ്റ് പിടികൂടി. കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ രണ്ടു കണ്ടെയ്‌നറുകളിലായി കൊണ്ടുവന്ന സിഗരറ്റ്‌ കണ്ടെത്തിയത്‌. കണ്ടെയ്നറുകൾ കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തു.