t

മണീട്: അച്ചടി രംഗത്തെ നൂതന ആശയങ്ങൾ ഉൾപ്പെടുത്തി സ്വന്തം ബ്രാൻഡിൽ തയ്യാറാക്കിയ ഉത്പന്നങ്ങളുമായി എറണാകുളം ജില്ലയിലെ മണീട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായ മൂന്നാമത്തെ വർഷവും സംസ്ഥാന ശാസ്ത്ര മേളയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സ്റ്റേറ്റ് വൊക്കേഷണൽ എക്പോയിൽ ശ്രദ്ധേയമായി. "മണീട് ഇംപ്രഷൻ ' എന്ന സ്വന്തം പേരിൽ കസ്റ്റമൈസ് ചെയ്ത പുസ്തകങ്ങളും കലണ്ടറുകളും നോട്ട് പാഡുകളും മറ്റ് ഉത്പന്നങ്ങളുമായാണ് സംസ്ഥാന ശാസ്ത്രമേളയിൽ വന്നെത്തിയത്. അദ്ധ്യാപകരായ സജിത് കെ, ബിനു എ.പി, റെജി ഇ.എസ്, അജേഷ് എസ്.എസ്, പ്രിൻസിപ്പൽ മുഹമ്മദ് സുധീർ, സാലി എം.എ, മഞ്ജുഷ എന്നിവരുടെ മാർഗ നിർദ്ദേശത്തിൽ വിദ്യാർത്ഥികൾ ആയ അശ്വിൻ, അനന്തൻ എന്നിവരാണ് മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിൽ മത്സരിക്കാൻ ആലപ്പുഴയിൽ എത്തിച്ചേർന്നത്.