sevabharathi
ബാംസുരി അന്തർദേശീയ അദ്ധ്യാത്മിക കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക സമർപ്പണത്തിന്റെ ഭാഗമായി സേവാഭാരതിയുമായി ചേർന്ന് കക്കാട് പ്രത്യുഷയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലസ്ഥാപന കർമ്മം ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി നിർവഹിക്കുന്നു

പിർവം: ബാംസുരി അന്തർദേശീയ അദ്ധ്യാത്മിക കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക സമർപ്പണത്തിന്റെ ഭാഗമായി സേവാഭാരതിയുമായി ചേർന്ന് പിറവം കക്കാട് പ്രത്യുഷക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഭൂമി പൂജയും ശില സ്ഥാപനവും നടന്നു. മുൻ ശബരിമല, ഗുരുവായൂർ മേൽശാന്തിയും എറണാകുളം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം മേൽശാന്തിയുമായ ഏഴിക്കോട് കൃഷ്‌ണദാസ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ എളങ്കുന്നപ്പുഴ ദാമോദര ശർമ്മ, പ്രൊഫസർ സരിത അയ്യർ, എ.ആർ. മോഹൻ, വി. നാരായണൻ മൂസത്, ഷീല നാരായണൻ, ഒ.എൻ. ഹരീശൻ തുടങ്ങിയവർ പങ്കടുത്തു.