u

ചോറ്റാനിക്കര: ചോറ്റാനിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിച്ച് അധികൃതർ. കേരളകൗമുദിയിൽ വാർത്ത വന്നതിനെ തുടർന്നായിരുന്നു നടപടി. ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം കാരണം കായികതാരങ്ങൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പലവട്ടം പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ ഗൗനിച്ചിരുന്നില്ല. സ്റ്റേഡിയം ഉപയോഗിക്കുന്ന കായിക താരങ്ങളും പ്രദേശവാസികളും മാസം 100 രൂപ വീതം നൽകുന്നുണ്ടെങ്കിലും കാടു വെട്ടിത്തെളിച്ച് കായികതാരങ്ങൾക്ക് പരിശീലനത്തിനുള്ള സൗകര്യമൊരുക്കാൻ അധികൃതർ ശ്രമിക്കാറില്ല. കേരളകൗമുദി വാർത്ത സോഷ്യൽമീഡിയയിലടക്കം ചർച്ചയായിരുന്നു.

 പ്രദേശത്ത് ലഹരി മാഫിയ സജീവം. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിദ്ധ്യം

മുള്ളുകൾ നിറഞ്ഞ ചെടികളും ഉള്ളതിനാൽ വിദ്യാർത്ഥിളായ കായികതാരങ്ങൾക്ക് പരിശീലനത്തിനിടയിൽ പരിക്കേൽക്കുന്നത് പതിവ്

ലക്ഷക്കണക്കിന് രൂപ മുടക്കി പണിതിട്ടുള്ള ഇൻഡോർ സ്റ്റേഡിയവും ഓപ്പൺ ജിംനേഷ്യവും കായിക താരങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാറില്ല.

സ്റ്റേഡിയം മെയിന്റനൻസിന് ജില്ലാ പഞ്ചായത്ത് നൽകുന്ന പണം ഉപയോഗിക്കുന്നില്ല