thamukk

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഡിസംബർ 1,2,3 തീയതികളിൽ നടക്കുന്ന തമുക്കു പെരുന്നാൾ ക്രമീകരണങ്ങൾ വിലയിരുത്താൻ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവലോകനയോഗം ചേർന്നു. പെരുന്നാൾ ദിവസങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ട്രാഫിക്ക് തടസം കൂടാതെ നടത്താനുള്ള ക്രമീകരണങ്ങളും യോഗത്തിൽ തീരുമാനമായി. പെരുന്നാളിന് ഹരിത പ്രോട്ടോകോൾ പാലിക്കാൻ തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ, കത്തീഡ്രൽ വികാരിമാരായ ഫാ. റിജോ ജോർജ്, ഫാ. റ്റിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു എന്നിവർ പങ്കെടുത്തു.