 
അങ്കമാലി: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ അങ്കമാലി ഡിവിഷൻ സമ്മേളനം അങ്കമാലി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.ടി. ഷിജു അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതികുമാർ സംഘടനാ റിപ്പോർട്ടും ഡിവിഷൻ സെക്രട്ടറി ലെബിൻ ജേക്കബ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. സലിംകുമാർ, പി. അരുൺദാസ്, ഇക്ബാൽ, ടി.യു. ജിനോ, പി.ജി. മഞ്ജുള , എ.കെ. അനിൽ, തുളസി കൊല്ലം, എം.വി. സുരേഷ്, അലക്സ് വർഗീസ് എന്നിവർ സംസാരിച്ചു.