അങ്കമാലി: സി.പി.എം അങ്കമാലി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്ങാലിക്കാട് മൈതാനം സ്പോർട്സ് ഹബ്ബ് ടർഫ് കോർട്ടിൽ നടന്ന സിക്സസ് ഫുട്ബോൾ ടൂർണമെന്റിൽ ബാഡ് ബോയ്‌സ് മഞ്ഞപ്ര ജേതാക്കളായി. ഹയാസ് എഫ്.സി മാണിക്കമംഗലം റണ്ണേഴ്സപ്പായി. 16 ടീമുകൾ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം സി.കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഐ.പി. ജേക്കബ് അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, ലോക്കൽ കമ്മിറ്റി അംഗം രാജു അമ്പാട്ട്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ.സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.