gschool
നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്മാർട്ട് ലാബ് സജ്ജമാക്കുന്നതിനായി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് റോജി എം. ജോൺ എം.എൽ.എയിൽ നിന്ന് സ്‌കൂൾ പ്രിൻസിപ്പൽ എസ്. സുനിൽ കുമാർ സ്വീകരിക്കുന്നു

അങ്കമാലി: നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലാപ്‌ടോപ്പ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കി സ്മാർട്ട് ലാബ് സജ്ജമാക്കുന്നതിന് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 29.42 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇറക്കിയ സർക്കാർ ഉത്തരവ് റോജി എം. ജോൺ എം.എൽ.എയിൽ നിന്ന് സ്‌കൂൾ പ്രിൻസിപ്പൽ എസ്. സുനിൽ കുമാർ സ്വീകരിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ അഡ്വ. ഷിയോപോൾ, എസ്.എം.സി ചെയർമാൻ എ.ആർ. വിനുരാജ്, ജോഷി വിതയത്തിൽ, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.