
അങ്കമാലി: സ്പോട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ഡിസംബർ 14 ന് രാവിലെ 9 മുതൽ 3-ാമത് ഓൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റ് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ചെസ് ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം നവംബർ 24 ന് രാവിലെ 10 ന് റോജി എം. ജോൺ എം.എൽ.എ നിർവഹിക്കും. സ്പോട്സ് അസോസിയേഷൻ പ്രസിഡന്റ് പീ.ജെ. ജോയി അദ്ധ്യക്ഷത വഹിക്കും. ചെസ് ടൂർണമെന്റിന്റെ വിവിധ വിഭാഗങ്ങളിലായി 250 പേർ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ടൂർണമെന്റ് കൺവീനർ ജോർജ് സ്റ്റീഫൻ അറിയിച്ചു