അങ്കമാലി: 62-ാമത് ചേറുംകവല ദേശവിളക്ക് മഹോത്സവം ഇന്ന് നടക്കും. വല്ലത്തേരി കൊച്ചുരാമൻ സ്മാരകദേശവിളക്ക് സൗധത്തിലാണ് അയ്യപ്പൻ വിളക്ക് നടക്കുന്നത്. വൈകീട്ട് 6ന് കിടങ്ങൂർ ശ്രീകോവാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഫോട്ടോ എഴുന്നള്ളിപ്പ്. തുടർന്ന്ചിന്ത് ,വിളക്കാട്ടം, ശാസ്താംപാട്ട്, പഞ്ചാരിമേളം എന്നിവയും നടക്കും. രാത്രി 10.30ന് തായമ്പക. 12.30ന് എതിരേല്പ്. പുലർച്ചെ 3ന് അഴിപൂജ, വാവരങ്കം എന്നിവയുണ്ടാകും.