
ആലുവ: കീഴ്മാട് ഗ്രാമോദ്ധാരണ വായനശാല ബാലവേദി ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാലസംഗമത്തിൽ മാജിക്കിൽ വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ മജീഷ്യൻ കൃഷ്ണനുണ്ണി രഞ്ജിത്തിനെ അനുമോദിച്ചു. വായനശാലാ പ്രസിഡന്റ് എം.പി. വിശ്വനാഥൻ, സെക്രട്ടറി വിജയൻ കണ്ണന്താനം എന്നിവർ ചേർന്ന് ഉപഹാരം നൽകി.
ലൈബ്രറി കൗൺസിൽ താലൂക് എക്‌സിക്യുട്ടീവ് അംഗം കെ.എ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ രശ്മി സാംലാൽ പരിസ്ഥിതി ക്ലാസെടുത്തു. കുട്ടികൾക്കായി ക്വിസ്, കവിതാ പാരായണം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. കെ.കെ. ദാസൻ, എ.വി. രജികുമാർ, കാശികൻ എന്നിവർ സംസാരിച്ചു.