പറവൂർ: വടക്കുംപുറം അയ്യപ്പഭക്ത ജനസേവാസമിതിയുടെ നേതൃത്വത്തിൽ ആശാൻ മൈതാനത്ത് ദേശവിളക്ക് മഹോത്സവം ഇന്ന് നടക്കും. മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ അഞ്ചിന് സംവാദസൂക്ത അഷ്ടദ്രവ്യസമേതം ഗണപതിഹോമം, ഗുരുപൂജ, രാവിലെ ഏഴിന് സ്വാമി ഫോട്ടോ ദീപം എഴുന്നള്ളിപ്പ്, ഒമ്പതിന് പകൽപ്പൂരം. കൂട്ടുകാട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ആന, തെയ്യം, കാവടി, താലം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയിൽ ഭഗവതിയുടെ വാളും ചിലമ്പും അരമണിയും എഴുന്നള്ളിക്കും. വൈകിട്ട് അഞ്ചരക്ക് സർവമത സംഗമത്തിൽ വടക്കുംപുറം ജുമാ മസ്ജിദ് പ്രസിഡന്റ് എ.എസ്. അബ്ദുൾസലാം, കൂട്ടുകാട് പള്ളി വികാരി ഫാ. പോൾ കുര്യാപ്പിള്ളി, മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രി എന്നിവർ സംസാരിക്കും. ഏഴരക്ക് ദീപാരാധന, അന്നദാനം, പേട്ടതുള്ളൽ, എട്ടിന് തെയ്യം, ശാസ്താംപാട്ട്, ചിന്ത്. രാത്രി പന്ത്രണ്ടരക്ക് എതിരേല്പ്. തുടർന്ന് ആഴിപൂജ.