ആലുവ: ഭരണഘടനാ അവഹേളനം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ഹൈക്കോടതി പുനരന്വേഷണ ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി സജിചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ഡി.എം.കെ ജില്ല കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. രാജി വെച്ചില്ലെങ്കിൽ പുറത്താക്കാനുള്ള നടപടി ഗവർണർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ചീഫ് കോഓർഡിനേറ്റർ ഹംസ പാറക്കട്ട് അദ്ധ്യക്ഷനായി. ഗാർഗ്യൻ സുധീരൻ, ഡൊമിനിക് കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.