വൈപ്പിൻ: സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് മുല്ലപ്പെരിയാറിൽ പുതിയ ടണൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മാലിപ്പുറത്ത് ആരംഭിച്ച ഉപവാസ സമരം 50 ദിവസം കടന്നു. 50-ാം ദിവസത്തെ ഉപവാസത്തിന്റെ സമാപന സമ്മേളനം കെ.എൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് രമേഷ് രവി അദ്ധ്യക്ഷനായി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, എ.കെ. ശശി( സി.പി.എം), പി.ജെ. കുശൻ (സി.പി.ഐ), ജോബി ജോസഫ് (ആം ആദ്മി), ജോൺഫി (20ട്വന്റി), കുടുംബി സേവാസംഘം പ്രസിഡന്റ് ശ്യാംകുമാർ, ഡോ. അനിത ഷിജി, സ്മിജിൻ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചിൻ മൻസൂർ, പ്രദീപ് കുണ്ടന്നൂർ എന്നിവരുടെ ഗാനമേളയും നടന്നു.