പെരുമ്പാവൂർ: ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഇന്ന് രാവിലെ 8.30 മുതൽ സാത്വിനി പൂജയും തുടർന്ന് പ്രദേശത്തെ 16 മുത്തശ്ശിമാർക്ക് വസ്ത്ര, താംബൂലമടക്കം വച്ചു നമസ്കാരവും നടക്കും. മാതൃശാപ പരിഹാരാർത്ഥം
ക്ഷേത്രം ഊരായ്മ കുടുംബത്തിലെ സ്ത്രീജനങ്ങളാണ് ഈ ചടങ്ങ് നിർവഹിക്കുക. ക്ഷേത്രം തന്ത്രി രാമമംഗലം മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.